ഇരിങ്ങാലക്കുട: സാമൂഹ്യനീതി നിലനിര്‍ത്താന്‍ ഒരുമിച്ചുള്ള പോരാട്ടം അനിവാര്യമാണെന്നും സാമൂഹ്യനീതി നിഷേധിക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ മോചനത്തിനു വേണ്ടി രാഷ്ട്രീയത്തിനപ്പുറത്തു അവരുടെ സംഘശേഷിയെ സ്വരുകൂട്ടിയ പി.കെ. ചാത്തന് മാസ്റ്ററുടെ മാതൃക പിന്തുടരണമെന്നും അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ പറഞ്ഞു. കെപിഎംഎസ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.എസ്. വിമല്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. തങ്കപ്പന്, ട്രഷറര്‍ സി.എ. ശിവന്, സംഘടനാ സെക്രട്ടറി ലോജനന്‍ അമ്പാട്ട്, വൈസ് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന് എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി സി.വി. ബാബു, ട്രഷറര്‍ പി.സി. ബാബു എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ മന്ത്രിയും കെപിഎംഎസ് സ്ഥാപക നേതാവും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും അവകാശങ്ങള്‍ക്കും വേണ്ടി നിലകൊണ്ട പി.കെ. ചാത്തന് മാസ്റ്ററുടെ പ്രതിമ ഇരിങ്ങാലക്കുടയില്‍ സ്ഥാപിക്കണമെന്ന് കെപിഎംഎസ് ആവശ്യപ്പെട്ടു.